ചിതലിനോട് ഒരു ചോദ്യം.........
ചുമരിൽ ചിത്രകല പഠിക്കുന്ന ചിതലേ.....
നീയെന്തേ എന്റെ ഓർമ്മകളെ
തീർത്തും അവഗണിക്കുന്നു ?
കയ്പ്പുനീര് കിനിയുന്ന
ഓർമ്മകൾക്ക് കനമേറെയാണ്.
വരൂ ...... നിന്റെ ചിത്രകല
ഇനി എന്റെ ഓർമ്മകളെ തിന്നുതീർക്കട്ടെ.
കനമിറക്കി ഞാനൊരു പൂമ്പാറ്റയായ്
പുനർജനിക്കട്ടെ.....