
ഈശ്വരന്‍ ഈ ഇരുപത്തിമുന്നാം വയസില്‍ എനിക്ക് തന്നിട്ടുള്ള ഉയരം 170 സെ .മീ .ഇന്നലെ ശരീരഭാരം അളന്നപ്പോള്‍ കിട്ടിയ സംഖ്യ 93(93കിലോ ).ശാസ്ത്രീയമായി വിശകലനം ചെയ്‌താല്‍ ഞാന്‍ ഇപ്പോള്‍ ഒരു തടിയനാണ്..വെറും തടിയനല്ല...പൊണ്ണത്തടിയന്‍ ..ഈ തടി എപ്പോഴാണ് എന്റെ ജീവിതത്തിന്റെ ഭാഗമായത് എന്ന് എനിക്ക് കൃത്യമായി തിട്ടപെടുത്താന്‍ പറ്റുന്നില്ല.ഒന്നറിയാം ... ബാല്യകാലത്ത് ഞാനും മെലിഞ്ഞവനായിരുന്നു ....
ഒരു തടിയനുമുന്പില്‍ ഈശ്വരന്‍ പ്രത്യക്ഷപ്പെട്ടാല്‍ അവന്‍ ആദ്യം ചോദികുന്നത് ഒരു വരമയിരിക്കും ...മെലിയാനുള്ള വരം...വെറുതെ ഭംഗിവാക്ക് പറയുന്നതല്ല....വര്‍ഷങ്ങളായി ഈ തടിയന്‍ കണ്ട പല സ്വപ്നങ്ങളിലും പലതവണ ഈശ്വരന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ...അന്നെല്ലാം ഞാന്‍ ചോദിച്ചത് ഒരേയൊരു വരാമായിരുന്നു .....മെലിയാനുള്ള വരം .
സമൂഹം തടിയന്മാര്‍ക്ക് നല്‍കുന്ന അവഗണനയും പരിഹാസവും കാണുമ്പോള്‍ ...മെലിയാന്‍ വരം തരാത്ത ഈശ്വരനോട് പലവട്ടം പരിഭവം തോന്നിയിട്ടുണ്ട് .തടിയന്മാരുടെ ഭക്ഷണശൈലിയെ
സംബന്ധിച്ച ചില പതിവുചോദ്യങ്ങള്‍ എന്നില്‍ ആശ്ചര്യം ഉണര്‍ത്തിയിട്ടുണ്ട് ..ആദ്യമായി പരിചയപ്പെടുന്ന പലരും ചോദിക്കാറുണ്ട് .."ചിക്കനും മട്ടനും ബീഫുമൊക്കെ നല്ല വെട്ടാണല്ലേ..?" എന്ന്.കഴിഞ്ഞ എട്ടുവര്‍ഷമായി സമ്പൂര്‍ണ്ണ സസ്യാഹാരിയായ ഈ തടിയന് ഈ ചോദ്യത്തിന്റെ ഗുട്ടന്‍സ് എന്താണെന്നു ഇപ്പോഴും പിടികിട്ടിയിട്ടില്ല..സസ്യാഹാരി എന്ന് കേള്‍ക്കുമ്പോള്‍ ചോദ്യം ചോദിക്കുന്നവരുടെ കണ്ണില്‍ പ്രത്യക്ഷമാകുന്ന ആശ്ചര്യത്തിന്റെ തിളക്കം വളരെ കൂടുതലാണ്.സമ്പൂര്‍ണ്ണ സസ്യാഹാരിയായ ആന തടിച്ചിരിക്കുന്നതും ..സമ്പൂര്‍ണ്ണ മാംസാഹാരിയായ പുലി മെലിഞ്ഞിരിക്കുന്നതും പ്രകൃതിയുടെ രൂപകല്പ്പനയിലെ വൈവിധ്യം!!.ആ വൈവിധ്യം പ്രകൃതി മനുഷ്യനിലും പ്രയോഗിച്ചിരിക്കുന്നു ..മെലിഞ്ഞവര്‍ മാത്രമുള്ള വൈവിധ്യങ്ങളില്ലാത്ത ഒരു ലോകത്തെ വൈവിധ്യപൂര്‍ണ്ണമാക്കാന്‍ ഈശ്വരന്‍ തടിയന്മാര്‍ക്ക് ജന്മം നല്‍കി ...
മെലിയണം എന്ന ആഗ്രഹം മൂത്ത് ..ഈ തടിയനും പലവട്ടം മെലിയാന്‍ ശ്രമിച്ചിരുന്നു...അല്ല കുറച്ചൊക്കെ മെലിഞ്ഞു എന്ന് തന്നെ പറയാം.പക്ഷേ ..ആ നാളുകളില്‍ എനിക്ക് നഷ്‌ടമായ
ലഡുകളും ,ചോക്ലേറ്റുകളും മറ്റു മധുരപലഹാരങ്ങളും എല്ലാം നഷ്ടം തന്നെയല്ലേ ....?!!
മെലിഞ്ഞവന്‍ രണ്ടും മൂന്നും ലഡു ഒറ്റയിരുപ്പിന് അകത്താക്കുമ്പോള്‍ ....ഒരു തടിയന്‍ ഒരു ലഡുവിന്റെ പകുതിപൊട്ടിചച് വായിലേക്കിടുംപോഴേക്കും ചുറ്റുമുള്ളവരില്‍ ആരെങ്കിലും ഒരാള്‍ പറയും ..."മധുരം കഴിക്കണ്ടാട്ടോ ...തടി കൂടും ".
എന്തൊക്കെതന്നെ പറഞ്ഞാലും എല്ലാ തടിയന്മാരെപോലെ ഈ തടിയന്റെയും ആഗ്രഹം മെലിയനാണ് ..ലഡുവും ,ചോക്ലേറ്റും ,ബര്‍ഗറും ,ചോറും പപ്പടവും അങ്ങനെ ഒരു മെലിഞ്ഞവന്‍ കഴിക്കുന്ന എല്ലാ ഭക്ഷണസാധനങ്ങളും കഴിച്ചുകൊണ്ട് മെലിയണം ..
ഈശ്വരന്‍ ഈ ഡിമാഡുകള്‍ അംഗീകരിച്ചുകൊണ്ട് മെലിയാനുള്ള വരം തരും എന്ന് ഈ തടിയന്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നു....